കുറും കവിതകള്‍ 514

കുറും കവിതകള്‍ 514

പ്രതീക്ഷകൾ
ഉയർന്നു പറന്നു.
അതിരില്ലാ  നീലാകാശത്തു ..!!

മഞ്ഞിൻ പുതപ്പണിഞ്ഞ
പ്രണയ കുളിരേറ്റുവാങ്ങുന്നു .
പൊന്മുടി താഴ്വാരങ്ങള്‍ ..!!

ദാഹജലം
ഏവരുടെയും
ജന്മസിദ്ധാധികാരം..!!

ഇന്ന് തെന്നിയകലുന്നു
നാളത്തെ  പ്രഭാത്തിനായി .
നിന്‍ പുഞ്ചിരിപൂവിനായി ..!!

മഞ്ഞും വെയിലും
തമ്മില്‍ തമ്മില്‍ കണ്ടുമുട്ടി.
താഴ്വരങ്ങളില്‍ കുളിര്‍ ..!!

സൂര്യപ്രഭ
ഒലിച്ചിറങ്ങി
രാത്രിയുടെ കാന്‍വാസില്‍ ..!!

അസ്തമയ മേറ്റുവാങ്ങി
പുഴയും ആറ്റുവഞ്ചിപ്പൂക്കളും .
കവിമനസ്സിലെ കവിതപോലെ ..!!

ഉള്ളിലെ താളത്തിനൊപ്പം
കൈകള്‍ ചലിച്ചു .
നടീല്‍ പാടമൊരുങ്ങി..!!

ആടാതെ ആശയാതെ
ഓളമില്ലാ കടവിലേക്കടുക്കട്ടെ
ജീവിത തോണി ..!!

പിച്ചവച്ചു മോഹങ്ങള്‍
ഓര്‍മ്മകള്‍ക്ക്
പച്ചപായലിന്‍ ഹരിതാപം ..!!

മുങ്ങി തപ്പുന്നു
ജീവിത മോഹങ്ങള്‍.
വിശപ്പിന്‍ അറുതിക്കായി..!!

തുഴഞ്ഞടുക്കുന്നു
രാവിന്‍ മോഹം .
അഴലിന്‍ തീരത്തേക്ക് ..!!

കാത്തിരിപ്പിന്‍
നിമിഷങ്ങള്‍ ഒരുക്കി
വീശുവലയുമായി മോഹങ്ങള്‍ ..!!

ഓര്‍മ്മകളിലെവിടെയോ
നോവുണര്‍ത്തുന്ന
നനുനനുത്ത ബാല്യകാലം..!!

ഇലതുമ്പിലെ
മഞ്ഞുത്തുള്ളികള്‍ .
പ്രണയത്തിന്‍ ദൂതുമായി ..!!

ഓര്‍മ്മകളിലെവിടെയോ
ഒരു നൊമ്പരമിന്നു .
എവിടെയാ  ചായക്കട..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “