പ്രതീക്ഷ ....!!

പ്രതീക്ഷ ....!!

മഴയും പുഴയുംകടന്നു
വരുന്നുണ്ടൊരു  തെക്കന്‍ കാറ്റ് .
ആല്‍മര ചുവട്ടിലായി ..!!

ഈവഴികളില്‍
തേടി നീ വന്നില്ലേ
കിനാക്കണ്ടവര്‍ക്കായോ

മൂളിയകന്ന നിനക്ക്
പ്രണയത്തിന്‍ നോവും
ഇത്തറിന്‍ ഗന്ധവുമുണ്ടായിരുന്നു

വിതുമ്പുന്നു ചുണ്ടുകള്‍
വിടരാന്‍ കൊതിക്കുന്നു
ചുംബന കമ്പന ലഹരിക്കായി

തുടിക്കുന്നു മോഹത്തിന്‍
കിനാവള്ളികള്‍ ചുറ്റുന്നു
കാണാന്‍ ഏറെ കൊതിക്കുന്നു കണ്ണുകള്‍

മരച്ചില്ലകള്‍ക്കിടയിലുടെ
മറയുന്ന സൂര്യനെ നോക്കി
മൗനമായി രാവുണര്‍ന്നു ..!!

ഏറെ ദാഹിക്കുന്നു
നിന്‍ മൊഴിയോന്നു
കേട്ടിടാനായി

ഒന്നുമേ  പറയാതെ
പോയിയെവിടെ നീ
മിടിക്കുന്നു നെഞ്ചകം

Comments

Cv Thankappan said…
നന്നായിട്ടുണ്ട്
ആശംസകള്‍
kunji thavala said…
അങ്ങനങ്ങു പോയതു ശരിയായില്ല. എങ്കിലും ഈ പ്രതീക്ഷക്കും ഒരു സുഖമുണ്ട്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “