പാദമുദ്ര

പാദമുദ്ര

മണലിൽ സമയത്തെ സാക്ഷിയാക്കി
തീർച്ചയായും കാൽപ്പാടുകൾ വിട്ടകലുക
ഒന്ന് ഓര്‍ത്തു കോള്‍ക ഒരു കാല്‍പ്പാടും
നല്ല ഉറപ്പുള്ളവയാവണമില്ല
കഴുകിയാല്‍ മായുന്നതാവാം .

എല്ലാം ഒരു മത്സരക്കളി
സമുദ്രചലനത്തെ മെരുക്കിഎടുക്കാന്‍
തിരമാലകൾക്ക് മുകളിലൂടെ അഭ്യാസം
അനന്തമായതു സമയമല്ലാതെ വേറൊന്നുമില്ല
തിളങ്ങുന്നത് ഈ പ്രപഞ്ചമാകെ
അതിന്‍ മുന്നില്‍ നമ്മള്‍ വെറും നിസ്സാരര്‍

ചവിട്ടുക മെതുവേ
 യാഥാര്‍ത്ഥമെന്നു തെളിയിക്കുക പ്രണയത്തെ
മനസ്സില്‍ പതിയത്തക്കവണ്ണം പെരുമാറുക
സത്യം മാത്രം പറയുക
ആലോചനയോടുകൂടിത്തന്നെ നീങ്ങുക
ചാരിതാര്‍ത്ഥ്യത്തോടെ വളരുക
കാല്‍പ്പാടുകള്‍ പതിയട്ടെ ഉറപ്പായും ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “