കുറും കവിതകള്‍ 510

കുറും കവിതകള്‍ 510

ചൂണ്ട കമ്പില്‍
കുരുങ്ങിയൊരു നിലാവില്‍ .
നോവിന്‍ വാര്‍ദ്ധ്യക്ക്യം ..!!

ശ്രീകോവിലിലെ
വിളക്കിന്‍ പ്രഭയില്‍
മനം ധ്യനനിമഗ്നം..!!

സാന്ദ്രമാം മൗനം
കൂടുകൂട്ടി. .
ചീവിടുകളുടെ നാമജപം ..!!

നീലവര്‍ണ്ണമാര്‍ന്നു
ജലാശയത്തില്‍
അമ്പിളി പ്രഭ

നിലാവിന്‍ വെള്ളിവെളിച്ചം
നീലജലാശയം തിളങ്ങി .
ഗിരിനിരകൾ ഇരുളില്‍ .,!!

സാക്ഷരതയുടെ നറും വെട്ടം
വിശപ്പിന്‍ നോവുമറന്നു.
അക്ഷരങ്ങള്‍ അടുക്കളയില്‍ ..!!


പുല്ലും പുല്‍ക്കൊടികളും
സൂര്യപ്രഭയില്‍ മിന്നി..
സ്വര്‍ഗ്ഗ കാവാടം തുറന്നുവോ ..?!!

പ്രണയം പങ്കുവയ്ക്കുന്നു
പ്രകൃതിയും പുരുഷനും
ജീവിത ചക്രം ഉരുണ്ടു ..!!

വാനത്തിന്‍ നെറുകയില്‍
കുങ്കുമം വാരിപ്പൂശി
ചക്രവാള പൂ പൊഴിഞ്ഞു ..!!

പൂത്തുലഞ്ഞു കാടകം
വസന്തത്തിന്‍ വരവോടെ .
കോകിലങ്ങള്‍ നീട്ടി പാടി ..!!

കൊയ്യ്തു ഒഴിഞ്ഞ
പാടത്തിന്‍ നടുവില്‍ .
നിറസന്തോഷത്തിന്‍  നൃത്തഗീതികള്‍ ..!!

ഉള്ളില്‍ ഉള്ളത്
കണ്ണില്‍ നിഴലിക്കുന്നു,
വിശപ്പിന്‍ വിളിയകലെ !!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “