കുറും കവിതകള്‍ 511

കുറും കവിതകള്‍ 511

അസ്തമയ കുളിരില്‍
ജീവിത മധുരം പകരാന്‍
കടല്‍ത്തീരത്ത് കാത്തിരുപ്പ് ..!!

ആറ്റിലെ ഓളപ്പരപ്പില്‍
താറാവു വള്ളം .
തേടുന്നു ജീവനം ..!!

പടര്‍ന്നു മിഴികളില്‍
കരിമഷി കവിത .
മനസ്സില്‍ പ്രണയം..!!

പുൽനാമ്പുകളിൽ
മഞ്ഞിന്‍ കണം .
സൂര്യ വെട്ടം ..!!

ഒറ്റപ്പെടലിന്‍റെ
ഇരിപ്പിടങ്ങളില്‍
മൗനം തിറകൂടി..!!

ഗ്രീഷ്മം  കനല്‍ കൊണ്ടു
ഇലയകന്ന ചില്ലകളില്‍.
നിഴല്‍ പടര്‍ന്നു മണ്ണില്‍ ..!!

സമാന്ത്രങ്ങളായി
പ്രകൃതിയും പാളങ്ങളും.
ലംബമായി ജീവിതവും ..!!

നീ എന്നെ മറന്നു
ഞാന്‍ നിന്നെയും .
ആഗോളതാപനം ..!!

ഉണരുന്ന വിചിത്ര
മാനസ ചിന്തകളില്‍ നീ .
മരീചികയായി  മാത്രം നില്‍പ്പു..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ