കുറും കവിതകള്‍ 528

കുറും കവിതകള്‍ 528

അസ്തമയവും
തിരയടിക്കും തീരവും
നിന്‍ കാല്‍പ്പാടുകളുമെന്‍ ഓര്‍മ്മകളില്‍ ..!!

കിളി കൊഞ്ചും താഴ് വാരം
തേയിലപൂക്കും ഇലപച്ചയും
ആകാശത്തുനിന്നും ദിവ്യ പ്രഭ..!!

നീലകടലുമാകാശ-
വുമിനിയുമേറെ പറയും
ഒരായിരം കഥകള്‍ നമ്മളെപ്പറ്റി ..!!

കമ്പക്കെട്ടിനു തീകൊടുത്തു
മേളങ്ങളെക്കാള്‍ മുന്നിട്ടു കതിനകള്‍ .
ചെവിയോര്‍ത്തു തേവരുമാനയും ..!!

വലംവച്ചു വരുന്നുണ്ട്
തലമുറകള്‍ കൈമാറിയ
വിശ്വാസ പ്രമാണങ്ങള്‍ ..!!

കരിമ്പനകള്‍ക്കിടയില്‍
ആകാശത്തു വിരിഞ്ഞു
ഒരു വലിയ പകല്‍ പൂവ് ..!!

ആഴക്കടലിലെങ്കിലും
അസ്തമിക്കാത്ത മനസ്സു കരയിലെ
കാത്തിരിക്കും പുലരി പുഞ്ചിരിക്കായി ..!!

വിടരും പൂവിനറിയുമോ
വേലികളുടെ തിരുവുകള്‍
നിയമങ്ങളുടെ നടപടികള്‍ ..!!

ഗ്രീഷം ചൂടില്‍
നോവിന്‍ ഇലപൊഴിക്കും.
ചില്ലകളില്‍ വസന്തത്തിന്‍ കാത്തിരിപ്പ് !!

മനസ്സിൻ നോവിൻ
മെഴുക്കു ഒഴുകിയെത്തുന്നു
കണ്ണിന്‍ ചാലുകളിൽ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “