കുറും കവിതകള്‍ 521

കുറും കവിതകള്‍ 521

തേഞ്ഞുമായുന്ന പഞ്ചമിച്ചന്ദ്രക്കല
ചരക്കേറ്റി  പായ് വഞ്ചി .
കണ്ചിമ്മും വിളക്ക്...!!

പുത്തുവിരിഞ്ഞ ധനുമാസനിലാവ്
പട്ടുടുത്ത പച്ചപാടം.
മനം കിനാകണ്ടു തളിര്‍വെറ്റില..!!

ആതിരനിലാവ്
മുല്ലപ്പൂമണം.
കൈകൊട്ടി പാട്ടിന്‍ അലകള്‍ !!

ദിനമെണ്ണി കഴിയുന്നു
നാഴുരി നിലാവുപെയ്യുമെന്‍
കണ്ണെഴുതി പൊട്ടു തൊട്ട ഗ്രാമത്തിലെത്തുവാന്‍ ..!!

പുഴയ്ക്കക്കരെ
കുന്നിന്‍ ചരുവില്‍
മരത്തോപ്പില്‍ ചന്ദ്രിക മറയുന്നു  ..!!


ദിനമെണ്ണി കഴിയുന്നു
കണ്ണെഴുതി പൊട്ടു തൊട്ടയെന്‍
ഗ്രാമത്തിലെത്തുവാന്‍ ..!!


കണ്‍വഴിയിലുടെ
നെഞ്ചിന്‍ കൂട്ടില്‍
തളച്ചിടട്ടെ കവിതയവളെ..!!

പദധ്യാനത്തിന്‍ പഴുതിലുടെ
പുറത്തു ചാടി
കണ്ണെഴുതി പൊട്ടുതൊട്ടോരുകവിത ..!!

ശ്രീമൂലസ്ഥാനത്തു
നിത്യവും ഭജനമിരിക്കുന്നു
അരയാല്‍ ...!!

കുളിച്ചു തൊഴുതു
സ്വര്‍ണ്ണപ്പുടവയുടുത്തു .
മന്ദസ്മിതവുമായി പുലരി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “