കുറും കവിതകള്‍ 508

കുറും കവിതകള്‍ 508


ലക്ഷങ്ങള്‍
ലക്ഷ്യംകാണാന്‍ .
ജീവിത പ്രയാണം ..!!

 പുഴയും ഒഴുകി
ദുഖക്കടലിലേക്ക് ..
ജീവിത കടവിൽ ഒരു തോണി ..!!

നിളയിലെ  സന്ധ്യ
നോവിൻ മണൽ
പായവിരിച്ചു ..!!

ഗ്രീഷമം
തീക്ഷ്ണം  .
ദാഹം കഠിനം ..!!

തുഴയെറിഞ്ഞ്
ഒഴുക്കിനെതിരെ
കുതിക്കുന്നു ജീവിതം ..!!

തെളിവെയിൽ തേൻ കണം
ചൊരിയുന്നൊരോമൽ
ശരത്കാലംവരവായി ..!!

മിനുക്കി ഏറെ
നില്‍പ്പു ഇണയുടെ തുണക്കായി .
പ്രണയത്തിന്‍ പ്രകൃതി ദൃശം ..!!

കാടകം കയറി വെട്ടി
മുളചങ്ങാടം .
നാട്ടിലെത്തുന്നു ജീവനം ..!!

പടികയറുന്നു
ഭക്തി മനം .
കര്‍പ്പൂര ചന്ദന ഗന്ധം ..!!

വസന്തം പൂത്തുലഞ്ഞു
മാനം നിഴല്‍നോക്കുന്ന
കാട്ടാറ് മെല്ലെ ഒഴുകി ..!!

ഒറ്റയടി പാതകയറുന്നു
പൊഴിഞ്ഞു വീണ
പരിഭവ പിണക്കങ്ങള്‍ ..!!

ഉരുളുന്ന പന്തിന്‍
പിറകെ വഴിമാറുന്ന
നിളയുടെ വേനലവധി ..!!

നിളയിലെ സന്ധ്യ
നോവിൻ മണൽ
പായവിരിച്ചു ..!!

പ്രക്ഷുബ്ധമായ മനസ്സിനെ
ശാന്തതയേകുന്നൊരു
കാഴ്ചാ വിസ്മയം അസ്തമയം...!!

കടക്കുവോളം ഭയം
കടന്നാലോ ജയം .
തടിപ്പാലങ്ങളുടെ സേവനം !!

കാത്തിരിപ്പിന്‍
ഏറുമാടത്തില്‍
ഊയലാടുന്നു കിനാക്കള്‍ ..!!

മഞ്ഞുരുകും കാട്ടിലേക്ക്
നടന്നടുക്കുന്നോരോരു
മൗനംപേറുമൊറ്റയടിപ്പാത ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “