കുറും കവിതകള്‍ 516
സായാഹ്ന തിരക്ക് -
സ്വരാരോഹണം.
കുയിലുകള്‍ നീട്ടി പാടി
മുല്ല പൂമണം
നിഴലുകള്‍ നടന്നകന്നു .
നായ നിര്‍ത്താതെ കുരച്ചു..!!
തണുത്ത രാത്രി
ചായ പത്രം ഷൂളംകുത്തി.
അകലെ ശ്വാസംമുട്ടി ഒരു തീവണ്ടി ..!!
ചില്ലകളില്‍
വസന്തം നിറമിട്ടു.
ഇണകള്‍ ചേര്‍ന്നിരുന്നു ..!!
കര്‍ഷകന്‍ വരക്കുന്ന
നേര്‍ ചിത്രം .
നാളത്തെ അന്നത്തിന്‍ തിളക്കം ..!!
മൊട്ടിട്ടു മൊട്ടേല്‍
മഞ്ഞിന്‍ കണം.
കണ്ണിന്നു കാഴ്ച വിസ്മയം ..!!
പുണ്യപാപങ്ങൾ
ഏറ്റു വാങ്ങി തളർന്നൊരു
ഗംഗാ തടത്തിലെ തോണി ..!!
വുദു കഴിഞ്ഞു
നിസ്ക്കരിക്കാനൊരുങ്ങും
വിശ്വാസിയുടെ മനം ശാന്തം ..!!
കുറും കവിതകള്‍ 516
മാനാഭിമാനത്തിനായി
ഉത്സവ ലഹരിയില്‍
തുഴഞ്ഞു കയറുന്ന ചുണ്ടന്‍ ..!!
കുങ്കുമപൂവിന്‍
ഗന്ധമുണ്ടെങ്കിലും
ഇണയും തുണയില്ലാതെ ..!!
ഒഴുക്കു നീറ്റില്‍
അഴുക്കു കഴുകിയാലും
വീണ്ടും അഴുക്കിലേക്ക് ..!!
Comments