ദിനങ്ങള്‍ എണ്ണുന്നു....!!

ദിനങ്ങള്‍ എണ്ണുന്നു....!!



ചിറകറ്റ വാര്‍ദ്ധക്യ ദുഖങ്ങളെ
പറന്നകലാനാവാതെ മനം കൊണ്ട്
ഓര്‍മ്മകളുടെ ആകാശത്തു തേടുന്നുവോ
ഓമനിച്ച ദിനങ്ങളുടെ സന്തോഷങ്ങള്‍
അരുകു ചേര്‍ന്ന് മുട്ടിയുരുമ്മും
വിശപ്പിന്‍ നോവുകള്‍ക്ക്‌ ആശ്വാസം പകര്‍ന്ന
പല്ലില്ലാ മോണകള്‍ മുടന്തും രോദനങ്ങള്‍
കനവിന്‍ നിറക്കുട്ട്  ചാലിച്ചെഴുതിയ
വസന്തത്തിന്‍ പൂമൊട്ടുക്കള്‍ വിടരുമ്പോള്‍
നുകര്‍ന്ന്  മെതിച്ചു കടന്നകന്ന കൌമാരങ്ങള്‍
വതായന പഴുതിലുടെ എത്തി നോക്കും
വഴുവഴുപ്പിന്‍ നനവുകളുടെ ആഘോഷങ്ങള്‍
പിന്നെയും പിന്നെയും നോവുകളുടെ ഘോഷയാത്ര
മണിമുഴക്കങ്ങള്‍ ചിന്തകള്‍ക്ക് അറുതി വരുത്തി
ആറടി മണ്ണിന്‍ അവകാശങ്ങള്‍ ഒരുങ്ങി കഴിഞ്ഞു
അടുത്ത ഊഴവും കാത്തു ഏറെ  മോഹപ്പക്ഷികളുടെ
ഇടയില്‍ നാളെ എന്തെന്നറിയാതെ ദിനങ്ങള്‍ എണ്ണുന്നു...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “