Monday, January 18, 2016

കുറും കവിതകള്‍ 520


കര്‍മ്മത്തെ കുറിച്ച് പ്രഭാഷണം.
കഴുകന്‍ റാഞ്ചി
പറന്നു എലിയെ ..!!

ഈറന്‍ കസവുനേരിയതുടുത്തു
നടന്നുപോകുന്നു, ''പീ ''യുടെ
പ്രിയതമ ഭാരതപ്പുഴ ..!!

പുതിയ പണ്ടമണിഞ്ഞു
പുഴയില്‍ അഴകുനോക്കി
രസിക്കുന്നു കണിക്കൊന്ന ..!!

നേരിയ നിലാവുചുറ്റി
കണ്ണെഴുതി പടിക്കലേക്കു .
ഉറ്റുനോക്കി നില്‍ക്കുന്നു രാത്രി .!!

ദൂരത്തു പാടത്ത്
കന്നുപുട്ടുപാട്ട്
വരമ്പിലുടെ അരിവാള്‍ പെണ്ണാള്‍..!!

കിഴക്കന്‍ കാറ്റു
മുതുകത്തു തലോടി
അരയാല്‍ മരം ..!!
കുറും കവിതകള്‍ 520

നാലുമണിപ്പൂക്കളെ
വള്ളിക്കുടിലാക്കി .
സന്ധ്യ പടിചാരി പോയി ..!!

നീരുറ്റിവീഴുന്ന ചേലയുമായി
കടന്നുപോകുന്ന
നാണം കുണുങ്ങിയ പാത ..!!

ജാലകവഴിയിലുടെ നിലാവുവന്നു
നെറ്റിയിലുമ്മ വച്ചു.
കനവുണര്‍ന്നു ...!!!

കാട്ടാറായി
കല്ലില്‍ തട്ടി തലോടി
കാഴ്ചയൊരുക്കി കവിത ..!!

മാമ്പുമണമുതിര്‍ന്ന
ഇടവഴികളിലറിഞ്ഞു
അവളുടെ സാമീപ്യം ..!!

മാമ്പുമണമുതിര്‍ന്ന
ഇടവഴികളിലറിഞ്ഞു
കിനാ പൂ വിരിഞ്ഞുയെന്നു ..!!

നിലാകുളിരില്‍
കാല്‍നഖം കൊണ്ട്
കവിതയവള്‍ ചിത്രം വരച്ചു ..!!

 കുമ്പിളില്‍ കോരിയ
 പ്രണയം ധാര ഒഴുകി
 മനം കനവു കണ്ടു..!!

No comments: