പുകയുന്നു ..!!

പുകയുന്നു ..!!

ഒരായിരം മേഘകീറിളിലായ്
തേടി നിന്നെയാകെ പെയ്യാന്‍ വിതുമ്പും
ഓരോ മഴതുള്ളികളിലും നിന്നെ കാണുന്നു
വിഷാദം നിറഞ്ഞ കണ്ണിലെ അടരാന്‍
ഒരുങ്ങും തുളുമ്പി നില്‍ക്കും വേദന
ചുടു ലവണ രസമൂറും കവിതയിലുടെ
പടരും വരികളിലായി വിളിച്ചാല്‍ നീ
പലപ്പാഴും അടുത്തു ഉള്ളപോലെ
മുല്ലപ്പൂവിന്റെ നിലാവിന്റെ ഗന്ധം
എഴുനിറം ചാര്‍ത്തും മാനത്തെ വില്ലിന്റെ
നിറമായി കാണ്മു നിന്നെ ....
അതെ കേള്‍ക്കുന്നു നിന്നെ മച്ചിന്‍ മുകളില്‍
വീഴും പെയ്യ്ത്തു നീരായി അറിയുന്നു
നിന്റെ സ്വരം അകലെ കൊമ്പിലിരുന്നു
പാടും കുയില്‍ നാദത്തില്‍ ,കാണുന്നു വീണ്ടും
മഴക്കാറുകണ്ട് മയങ്ങിയാടും മയില്‍ പേടയില്‍
ഇനി എന്നാ  നേരില്‍ കാണുക
നേരിടാനുള്ള ധൈര്യമില്ല എന്ന് തോന്നുന്നു
നെഞ്ചിടിപ്പ്  അതാവുമോയി മഴക്കാറിന്‍
ഇടയില്‍ നിന്നും മിന്നലോടോപ്പം ഞാന്‍ അറിയുന്നു ..!!

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “