ചിതറുന്ന ചിന്തകളെ ...
വിരഹ നോവുമായി
തീരത്ത് നാദമുണര്‍ത്താന്‍
കാതോര്‍ത്ത് ..!!
പടിഞ്ഞാറെ ചക്രവാളത്തില്‍
കുരുതിക്കളമൊരുങ്ങി.
രാവിന്റെ വരവിനായി..!!
ചിറകൊതുക്കി
ഒറ്റക്കൊരുകൊമ്പില്‍
വിരഹം ഇണയെ തേടി ..!!
കരയാനും വയ്യ
ചിരിക്കാനും വയ്യ
ചിതറുന്ന ചിന്തകളെ ...
കൊത്തിമിനുക്കി
കൊമ്പത്തിരുന്നൊരു
കുയിലിന്‍ വിരഹനോവ്...
കണ്ടിട്ടുവീണ്ടും
കാണാനായൊരുങ്ങും
കാത്തിരിപ്പിന്‍ മൗനം
നിഴലായിയെന്നും
നീങ്ങുന്നിതാ ഇണപിരിയാതെ
മധുരമുള്ളോരു സുഖപകരും നോവ് ...
പകര്‍ത്തി എഴുതാന്‍
തുടങ്ങുമ്പോഴേക്കുമേ
കൈവിട്ടുപോകുന്ന ഈണം.
നിന്നോളമെത്തന്‍
നിന്നില്‍ അലിയാന്‍
നിറയുന്നു മനാസ്സിന്റെ മോഹം
കനവിലായിയെന്നും വന്നു
കരകാണാ പ്രണയത്തിന്‍ തീരങ്ങള്‍ കാട്ടി
കണ്ണുതുറക്കുമ്പോളെക്കും നീ കടന്നകലുന്നു ദൂരെ
കരയാനും വയ്യ
ചിരിക്കാനും വയ്യ
ചിതറുന്ന ചിന്തകളെ ...
Comments