Saturday, January 23, 2016

തഴുതിട്ട വാതിൽ ...

തഴുതിട്ട വാതിൽ ...
കാണാ കിനാവുകൾക്കു
തഴുതിട്ട കാലത്തിൻ
വികൃതികൾ ഒരുങ്ങി

കൊഞ്ചലുകൾ
ചിരികളുടെ തിരമാലകൾ
ആർത്തലക്കുമ്പോഴും

വിതുമ്പലുകൾ തേങ്ങലുകൾ
കണ്ടിട്ടും കണ്ണടച്ചു
വാപുട്ടി മിണ്ടാനാവാതെ

നിഴലുകൾ പടരുന്നു
വിടവിലുടെ വന്നകലുന്ന
വാർത്തകൾ നോവുകൾ

ഋതുക്കൾ മുട്ടിയകന്നു
ചിന്തകൾക്ക് താഴിടാനാവാതെ
വന്നകലുന്നു നിത്യവും

ചുവരിലെ കണ്ണാടിക്കു
നരച്ച ബിംബങ്ങൾ
കുഴിഞ്ഞ  കണ്ണുകൾ

അഹല്യപോലെ
കാത്തു കഴിയുന്നു
ചിതൽ മൂടിയ ആശകൾ

തുറക്കും തുറക്കാതിരിക്കില്ല
ഒരുനാളീ വാതിൽ
നാലു ചുമൽ താണ്ടി അറിയും പുറം ലോകം ....!!

No comments: