Saturday, January 23, 2016

കുറും കവിതകൾ 525

കുറും കവിതകൾ 525

സ്വപ്‌നങ്ങള്‍ കൂടുകുട്ടും
ചില്ലയോന്നില്‍ ചേക്കറാന്‍
മനസ്സു പറനടുത്തു ..!!

മഞ്ഞുൻ  കുളിർ
പെയ്യ്തിറങ്ങി
ഹൃദയ വനിയിൽ ..!!


രാവും പകലുമില്ലാതെ
സുഖദുഖങ്ങളുമായി
നെഞ്ചിലേറ്റി പുഴയോഴുകി

അസ്തമയവും
നിലാവും നെഞ്ചിലേറ്റി
കൂടൊരുക്കി തീരത്തോരുമരം ..!!

പടിഞ്ഞാറെ ചക്രവാളത്തില്‍
വാടിയ പൂ .
പായ് വിടര്‍ത്തി വഞ്ചി ..!!

കെട്ടുമുറുക്കി
ജീവിതമൊടുങ്ങുന്നു.
അവസാനമൊരുമുഴം കയറിലായ് ..!!

ജലകവാതിലിന്‍ വെളിയില്‍
ഒരുങ്ങുന്നു പൊന്‍വയല്‍
മനസ്സിനു കുളിരേകും കാഴ്ച ..!!

ഒരുപൊൻ തിരിവെട്ടം
അകറ്റുന്നു ഇരുളിനെ
സ്വയം എരിഞ്ഞു തീർന്നിട്ടും ..!!

കണ്ണിൽ കനവും
ചുണ്ടിൽ നിലാവും
നെഞ്ചിൽ പൂക്കുന്നു നിന്നോർമ്മയും ..!!

വിയർപ്പൊഴുക്കി വീശുന്നുണ്ട്
വെഞ്ചാമരവും അലിക്കിട്ട കുടമാറ്റവും
പൂരപ്പെരുമകളേറെ ..!!

No comments: