കുറും കവിതകൾ 526

കുറും  കവിതകൾ 526

തിന്നുവാനും കൊല്ലുവാനും
കൂട്ടത്തെ വിളിക്കുമൊരു
കാക്കപ്പുരാണം ..!!

പൊട്ടിച്ചിരിക്കാനും
പൊട്ടിതകർന്നു കരയാനും
ജന്മംകൊണ്ട കുപ്പിവളകൾ ..!!

അകലത്തിരുന്നു
വിളക്കിൻ പ്രഭയാൽ
വഴികാട്ടുന്നോരാശ്വാസ സ്തംഭം ..!!

ഉരുകുന്നു ചൂടേറ്റു
വിടരാനോരുങ്ങും ഉണ്ണിമാങ്ങയുടെ
പൊലിഞ്ഞ സ്വപ്‌നങ്ങൾ ..!!


കതിരണിപ്പാടവും
കൈത മറവുകളും
ചുംബന സുഖ സ്വപ്നം പകരുന്നു


കന്നിമാസക്കാറ്റ്
പറഞ്ഞൊരു നുണ കഥ കേട്ടു
 നെഞ്ചു വിരിച്ചൊരു ഘോഷയാത്ര ..!!

താലപ്പൊലിയും
കാവടി വിളക്കും
കരിമഷി പടരും സ്വന്പന മിഴികൾ ..!!


വളയിട്ട കിലുക്കവും
കൊലുസ്സിൻ കിലുക്കവും
ഇന്നും ഇക്കിളി പടരുന്നു


സുഖമുള്ള ഓർമ്മകളും
നെഞ്ചിൻ കൂട്ടിൽ  പൂക്കും
പൂമണം നീയറിയുന്നു വോ ആവോ ..!!

ഓലപ്പീലിക്കിടയിലൊരു
എത്തിനോട്ടം
അമ്പിളി മുഖം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “