കുറും കവിതകള്‍ 519

കുറും കവിതകള്‍ 519

നിശാ ക്ലബ്‌ അടച്ചു
നിയോണ്‍ വിളക്കുകള്‍ മാത്രം
നൃത്തം വച്ചു...!!

നമ്മുടെ ഇടയില്‍
മൗനം തുടരുമ്പോള്‍ .
ചായ കപ്പില്‍  ആവി പറന്നു ..!!

നിശബ്ദതയാര്‍ന്ന ശിശിരം
കത്തുന്ന വിറകിന്‍കൂമ്പാരം
ചഷകം തമ്മില്‍ കൂടി മുട്ടി ..!!

ഇരുള്‍ നിറഞ്ഞ മനസ്സില്‍
ഒരു ആശ്വാസമായി
പിന്‍ നിലാവ് ...!!

വളപ്പിൽ പുത്ത നിടിച്ചക്ക
പെറ്റ പ്ലാവ് .
മുറ്റത്ത് മൗനം..!!

പുത്തന്‍ കുലയെ
മാറില്‍ ചേര്‍ത്ത ചെന്തെങ്ങ്
കാര്‍ണവരുടെ നീട്ടി തുപ്പ്‌..!!

കുലച്ച പൂവന്‍ വാഴ
വാടിത്തളര്‍ന്ന
മുല്ല വള്ളിയായി അവള്‍ ..!!

പോക്കു വെയില്‍ നാളം
പച്ചപ്പാടം കടന്നു പോയി
ഇരുട്ടു പരന്നു ചെത്തുവഴികളില്‍ ..!!

കവിത ഒരു പനീര്‍പൂവാണ്
അത് എല്ലാവരുടെയും
തോട്ടത്തില്‍ വിരിയില്ല ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “