കുറും കവിതകള്‍ 503

കുറും കവിതകള്‍ 503

വിശപ്പിന്‍  നോവിനായി
കാറ്റിന്‍ ഗതിയറിഞ്ഞു
വിയര്‍പ്പോഴുക്കുന്ന ജീവിതം  ..!!

കാടിന്‍ മണം
നാടിന്‍ ഓര്‍മ്മ.
മറക്കാനാവാത്ത കടമകൾ ..!!

എത്ര അകന്നാലുമിന്നും
ഓര്‍മ്മയില്‍ മായാതെ
ഇറയത്തെ മഴകാഴ്ചകള്‍ ..!!

ദൈവത്തിന്റെ കയ്യൊപ്പു
പതിഞ്ഞ മലനിരകള്‍
സൂര്യ പ്രഭയില്‍ തിളങ്ങി ..!!

മഞ്ഞുപെയ്യ്തു
കുന്നുരുകി വരുന്നുണ്ട്
പാലരുവി കുളിരുമായി ..!!

എത്രചോർന്നാലും
അവനവൻ വീട്
കൊട്ടാരം..!!

ഇടവപാതി
മണ്ണിന്‍ മണം.
കാറ്റിനു കുളിര്‍ ..!!

ചരിഞ്ഞു പെയ്യും മഴയത്ത്
കുടയില്‍ കയറുന്ന
ചങ്ങാത്തങ്ങളിന്നോര്‍മ്മയില്‍ ..!!

ഇലകൊഴിച്ചു
മടങ്ങാനൊരുങ്ങുന്നു
പ്രിയ വസന്തം ..!!

സന്ധ്യയില്‍
ശാന്തമായി ഒഴുകി നിള.
മനസ്സറിഞ്ഞു വേര്‍പാടിന്‍ ദുഃഖം ..!!

വേലികെട്ടി കാവല്‍
പുഴയോ കുപ്പിക്കുള്ളിലേറ്റി
നാടുകടത്തപ്പെടുന്നു ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “