കുറും കവിതകള്‍ 505
കുറും കവിതകള്‍ 505
ചക്രവാള തോപ്പില്‍
അടര്‍ന്നു വീഴുന്ന
സിന്ദൂര ദലങ്ങള്‍ ..!!
കാഷായമുടുത്ത
സൂര്യൻ കുളിക്കാനിറങ്ങി
രജനി മനോമോഹിനി..!!
ശോണമാം മുഖത്തോടെ
വിട ചൊല്ലിക്കൊണ്ടു.
ദിനകരന്‍ മറഞ്ഞു
ഒന്നായനിന്നെ
കണ്ടളവിലൊരു
വല്ലാത്ത ഇണ്ടല്‍ മൈനെ..!!
ആകാശപരപ്പില്‍
ഋതുമതിയായ സന്ധ്യ
രജനിക്ക് വിഷാദ നോവ് ..!!
സന്ധ്യാംബര മിരുളുന്നു
അല്ലിയാമ്പല്‍ മെല്ലെ
മിഴി തുറക്കുന്നു ..!!
മണ്‍പാത്രങ്ങള്‍ .
നേരിയ ചലങ്ങളില്‍
ഉടയും ജീവിതം ..!!
അതിര്‍വരമ്പുകളില്ലാതെ
ഇണചേരലും ഇരതേടലുമായി .
ദേശാടനപറവകള്‍..!!
സന്തോഷ സന്താപങ്ങള്‍
അക്കരെയിക്കരെ കടക്കും .
ജീവിതതോണി പുഴക്കടവില്‍ ..!!
പുലരികളില്‍
പുഴയും കടന്നു
പുല്ലരിയും ജീവനം ..!!
മഞ്ഞിന്‍ കണങ്ങള്‍ക്കൊപ്പം
വിഷംചീറ്റിച്ചു
ഒടുങ്ങുന്നു കടക്കെണിയാല്‍
ശൂന്യമാം നീണ്ടുപോകും
ഒറ്റയടിപ്പാതയുമാല്‍ത്തറയുമി -
ന്നിന്‍ നോമ്പരമാം കാഴ്ചകള്‍ ...!!
വരുന്നുണ്ടോരാനവണ്ടി
കൈകാണിച്ചാല്‍
നിര്‍ത്തുമോ ആവോ ..?!!
ചക്രവാള തോപ്പില്‍
അടര്‍ന്നു വീഴുന്ന
സിന്ദൂര ദലങ്ങള്‍ ..!!
കാഷായമുടുത്ത
സൂര്യൻ കുളിക്കാനിറങ്ങി
രജനി മനോമോഹിനി..!!
ശോണമാം മുഖത്തോടെ
വിട ചൊല്ലിക്കൊണ്ടു.
ദിനകരന്‍ മറഞ്ഞു
ഒന്നായനിന്നെ
കണ്ടളവിലൊരു
വല്ലാത്ത ഇണ്ടല്‍ മൈനെ..!!
ആകാശപരപ്പില്‍
ഋതുമതിയായ സന്ധ്യ
രജനിക്ക് വിഷാദ നോവ് ..!!
സന്ധ്യാംബര മിരുളുന്നു
അല്ലിയാമ്പല്‍ മെല്ലെ
മിഴി തുറക്കുന്നു ..!!
മണ്‍പാത്രങ്ങള്‍ .
നേരിയ ചലങ്ങളില്‍
ഉടയും ജീവിതം ..!!
അതിര്‍വരമ്പുകളില്ലാതെ
ഇണചേരലും ഇരതേടലുമായി .
ദേശാടനപറവകള്‍..!!
സന്തോഷ സന്താപങ്ങള്‍
അക്കരെയിക്കരെ കടക്കും .
ജീവിതതോണി പുഴക്കടവില്‍ ..!!
പുലരികളില്‍
പുഴയും കടന്നു
പുല്ലരിയും ജീവനം ..!!
മഞ്ഞിന്‍ കണങ്ങള്‍ക്കൊപ്പം
വിഷംചീറ്റിച്ചു
ഒടുങ്ങുന്നു കടക്കെണിയാല്‍
ശൂന്യമാം നീണ്ടുപോകും
ഒറ്റയടിപ്പാതയുമാല്‍ത്തറയുമി -
ന്നിന്‍ നോമ്പരമാം കാഴ്ചകള്‍ ...!!
വരുന്നുണ്ടോരാനവണ്ടി
കൈകാണിച്ചാല്‍
നിര്‍ത്തുമോ ആവോ ..?!!
Comments