കുറും കവിതകള്‍ 513

കുറും കവിതകള്‍  513


വൈക്കൊല്‍പ്പുരകളും
നിലാവും നിറഞ്ഞ രാത്രികളും
കച്ചവടക്കൈകളിലകപ്പെട്ടുയിന്നു ..!!

നേര്‍ രേഖയിലും
ലംബങ്ങളിലുമായിന്നു
വീര്‍പ്പുമുട്ടുന്ന ജീവിതം ..!!

മരച്ചില്ലകള്‍ക്കിടയിലുടെ
മറയുന്ന സൂര്യനെ നോക്കി
മൗനമായി രാവുണര്‍ന്നു ..!!

നാലുമണി വിട്ടു
വീടണയുന്ന വിശപ്പ്‌ ..
ഓര്‍മ്മകളിലിന്നു കണ്ണുനിറക്കുന്നു !!

ചക്രവാള പൂവിരിഞ്ഞു
ആകാശമാകെ സിന്ദൂര വര്‍ണ്ണം.
പ്രതീക്ഷകള്‍ക്കു ഉണര്‍വ്..!!

മഴയും പുഴയുംകടന്നു
വരുന്നുണ്ടൊരു തെക്കന്‍ കാറ്റ് .
ആല്‍മര ചുവട്ടിലായി ..!!


നീലാബരിയിൽ
ഒഴുകി നടന്നു.
മനസ്സിലെ ആകാശ നൗക ..!!

മോഹങ്ങളുടെ
ആകാശ പുഷ്പം .
കിഴക്കുതിച്ചു ..!!

മഞ്ഞു പെയ്യുന്ന
ശിശിരകുളിരിൽ
ഒറ്റകൊമ്പിലൊരു  വിരഹം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “