ജാലകത്തിൻ പിന്നിൽ



ജാലകത്തിൻ പിന്നിൽ ..!!

മിഴിതുറക്കുമി
അഴിയിട്ട
ജാലക പഴുതിലുടെ

കവർന്നെടുക്കുന്നു
മനസ്സിൽ വിടരും
നക്ഷത്ര കനവുകൾ

നെഞ്ചിൻ മിടിപ്പിൽ
നിറക്കും മോഹത്തിൻ
വർണ്ണ പരാഗങ്ങൾ

മധുരനോവിൻ
ഇഴയറ്റുറപ്പിക്കും
മുല്ലപ്പൂവിൻ ഗന്ധം

ശാരികയും ചന്ദ്രികയും
വിരുന്നൊരുക്കുമി
നിഴൽപ്പടിയിൽ

കാലപ്പഴക്കത്തിൻ
നാരുകൾക്കു
നരയേറുന്നു .

ഓർമ്മയുടെ കോണിൽ
വിതുമ്പലുകൾ
അടയാതെ കാത്തിരിപ്പു

ഇനിയെന്നു കാണ്മു
മറവിയുടെ വിടരാ
മൊട്ടുകൾ കൊഴിയും വരയും

ഒറ്റയ്ക്കിരുളകറ്റും
അടയാ ലോക
ജാലക മുന്നിൽ .....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “