Thursday, January 7, 2016

പരസ്പ്പര പൂരകങ്ങള്‍

പരസ്പ്പര പൂരകങ്ങള്‍

നിറമറ്റു വീഴുമി
മണ്ണിന്റെ മണമേറ്റ്
വീശിയടുക്കും

കാറ്റിന്‍കൈകളില്‍
വീണു ചുറ്റി പറക്കും
കരിയിലകള്‍

ദുഃഖം ചുവടു തെറ്റി
മുട്ടുകുത്തി നിണം വാര്‍ന്നു
മിഴി നിറക്കുമ്പോള്‍

സുഖം അരികുതേടി
ദിവാസ്വപ്നം കണ്ടു
മടങ്ങുമ്പോള്‍

രണ്ടറ്റം കാണാത്ത
മൂന്നു അക്ഷരങ്ങള്‍
തമ്മില്‍ കലഹിക്കുന്നു

അവയുടെ പിന്നാലെ
നിഴലായി തുടരുന്ന
പിന്നെയും വേറെ മുന്നക്ഷരങ്ങള്‍

ജീവിതവും മരണവും
രണ്ടും പരസ്പര പൂരുകങ്ങള്‍
ഇവയെ ബന്ധിക്കുന്നു ജനനം ..No comments: