കുറും കവിതകള്‍ 509

കുറും കവിതകള്‍ 509

പ്രഭാത രശ്മികള്‍
മിഴിമെല്ലേ തെളിയിച്ചു.
അന്നം തേടി പുഴയോരത്തു ..!!

മനസ്സിന്റെ ആഴങ്ങളില്‍
നിഴല്‍ച്ചിത്രമെഴുതും  .
വിശപ്പിന്‍ നിറനിലാവേ...!!

കണ്ടുവോ നീയെന്‍
വിരഹത്തിന്‍ നോവ്‌
എഴുകടലിനുമപ്പുറത്ത്..!!

വയല്‍ വരമ്പത്ത്
സായാഹ്നം എത്തിനോക്കുന്നു .
അന്നം തേടി ദേശാടനപ്പക്ഷികള്‍ ..!!

ഉപേക്ഷിക്കപ്പെട്ടവന്റെ
വിണ്ടുകീറിയ നോവ്‌ .
ഇണയില്ലാതെ തിരിഞ്ഞു നോട്ടം ..!!

ഉപേക്ഷിച്ചിട്ട്
കൗമാരം മുറുകി നടന്നു .
ബാല്യം തേടുന്ന നൊമ്പരം..!!

ചായക്കൊപ്പം കടിക്കും
പത്രവാര്‍ത്തകള്‍ക്കും  ചൂടെറുന്നു ..
കാഴ്ചയിന്നു വിദൂരം ..!!

ഓളങ്ങള്‍ തീര്‍ക്കുന്ന
കല്ലേറുകള്‍ ഓര്‍മ്മയില്‍ .
തിരികെ വരാത്ത ബാല്യം ..!!

കാറ്റിലാടും പുല്‍മേടകള്‍
വഴിയോര കാഴ്ച ഒരുക്കി.
നീങ്ങുന്ന മാടായിപ്പാറ യാത്ര..!!

സുരഭിലമാം
രവികിരണമാകാശത്തെയും
ആഴിയേയുംത്തോട്ടുണര്‍ത്തി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “