ഓര്‍മ്മകള്‍ക്ക് മധുരം

ഓര്‍മ്മകള്‍ക്ക് മധുരം

മച്ചുണനെ നിന്നെ കാണാന്‍
മച്ചിന്മുകലേറി നിന്നപ്പോള്‍
മുഖത്തുമാങ്ങാ ചുണങ്ങുള്ള
ചുണ്ടിന്‍മേലെ പഴുതാര മീശയുമായി
പഞ്ചാര ചിരി തന്നു ഒളികണ്ണാല്‍
നോക്കിയകന്നത് നെഞ്ചിലിക്കിളി പടര്‍ന്നു

തഞ്ചത്തിലാരും കാണാതെ നിന്‍
ലാഞ്ചന എന്തെന്ന് അറിഞ്ഞു ഞാന്‍
ലജ്ജാവിവശയായി നിന്നപ്പോള്‍
ലക്കോട്ടിലയച്ച എത്രയോ കത്തുകള്‍
അറിയാതെ ഞാന്‍ അങ്ങ് ഓര്‍ത്തുപോയി


മുല്ലമലര്‍ മാലയെനിക്ക് നല്‍കി
മഴവില്‍ വര്‍ണ്ണമാര്‍ന്ന കുപ്പിവള തരാമെന്നും
മുട്ടിയുരുമ്മി മഴയത്തുയൊരു കുടകീഴില്‍
മാന്‍ മിഴി കണ്ണിലാരും കാണാതെ
മുത്തം തരാമെന്നു കുറിച്ച വരികള്‍

ഇന്നു നീ കണ്ടാല്‍ കാണാത്തപോലെ
ഇമയടച്ചു  കടന്നകലുന്നതെന്തേ
ഇപ്പോഴുമെന്‍ മനസ്സിനുള്ളില്‍
നീയാണ് തീയാണ് ആരോടു പറയും
ഇല്ല ആരുമറിയേണ്ട ഉള്ളിലോതുക്കുന്നു
















Comments

ശ്രീ said…
കവിത കൊള്ളാം :)

[അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ]
Cv Thankappan said…
കത്തെല്ലാം പഴഞ്ചനായി പോയല്ലോ!
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “