കുറും കവിതകൾ 524

കുറും കവിതകൾ 524

നിലാവു പെയ്യ്തു
മനസ്സു കൈവിട്ടു
ഓര്‍മ്മകളിലുടെ ..!!

വിഷാദം
അസ്തമയിച്ചു.
ചക്രവാള പൂവോടോപ്പം..!!

ഒരു സ്പര്‍ശനം
ആയിരം പൂ വിടര്‍ന്നു
ഹൃദയ വനികയില്‍ ..!!

ചെമ്പകപ്പൂവേ
വാടാതെ നില്‍ക്കുക
വണ്ടായി മാറുന്നു മനം..!!

അസ്തമിക്കാത്ത
എണ്ണ പണത്തിന്‍
ഒടുങ്ങാത്ത തിളക്കം ..!!

പ്രതീക്ഷകളുടെ
മരുഭൂമിയില്‍ നിന്നും
ഒരു പിടി സ്വപ്നങ്ങളുമായി ..!!

ചീനവല ഒരുങ്ങുന്നു
നാളെ എന്ന പ്രതീക്ഷ
അസ്തമിക്കാതെ ...!!

ജീവിക്കാനായി
കൈനീട്ടുന്നു .
നട തള്ളപ്പെട്ട മാതൃത്വം ..!!

പ്രണയ സന്ധ്യ
ചിറകുവച്ചു .
ചില്ലതേടി ..!!

തലമുറകളായി
കൈമാറപ്പെട്ട ചുബന പൂ
അമ്മ കുഞ്ഞിനായി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “