വഴിത്താര ......


വഴിത്താര ......

നൊമ്പരത്തില്‍ ഓര്‍ക്കുക
മനസ്സിന്റെ മറവികളുമായി
പൊരുത്തപ്പെടാന്‍ നല്ലൊരു
സുഹൃത്തായി ഹൃത്തില്‍
സുഖമുണ്ടോ എന്നാരായുന്നവന്‍
കടപ്പെട്ട സന്തോഷങ്ങളില്‍
വിളിപ്പാടകലെയിരുന്നു
കാതുകള്‍ ചുണ്ടിന്‍ അരികത്തു
തന്നു സന്തോഷ സന്താപങ്ങള്‍
പങ്കുവെക്കുക പരിഭാവിക്കുക
പൊടിയുന്ന നോവിനെ
എഴുത്തുവരികളില്‍ കൂട്ടാക്കുക
വരികള്‍ വളര്‍ന്നു പന്തലിച്ചു
പൂവിട്ടു കായിട്ടു വരട്ടെ
കനല്‍ വഴികളില്‍ നിഴലായി
വളരട്ടെ ഇനിയും എന്നിലെ
നിന്നെ ഞാന്‍ എന്ന സംജ്ഞയില്‍
തളച്ചിട്ട് കയറട്ടെ വീണ്ടുമാ
ചിന്തയുടെ മലകയറട്ടെ
നഷ്ട ബോധാങ്ങളുടെ കാടുതാണ്ടട്ടെ
വീണ്ടും  പിറക്കട്ടെ
ഒരു എഴുത്തിന്റെ നാട്ടുവഴി..!!



Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “