കൂട്ടായിരിക്കണേ ..!!

കൂട്ടായിരിക്കണേ ...!!
കനലുകോരും ജീവിതപ്പാതയിൽ
നിൻ സ്വരമെൻ സ്വരമായി
നീയെൻആശ്വാസവിശ്വാസമായി
നടക്കുന്നിടങ്ങളിൽ കൂടെ മൂളുന്നു
ഉരിയാടാ നിഴലായി ജീവനായി
ചേക്കേറികൂടെ ഉറങ്ങിയുണരുന്നു
നീയെന്‍ അധരങ്ങളില്‍ പുഞ്ചിരി പൂവായ്
തത്തിക്കളിക്കുന്നു നിത്യവും എന്നോടൊപ്പം
നെഞ്ചിടിപ്പിന്റെ ഈണമായി എന്നും തണുവില്‍
ചൂടെറ്റും നിന്‍ സാമീപ്യമറിയുന്നു ഓരോ നിമിഷങ്ങളിലും
അവസാനം വരേക്കുമെന്‍ പ്രണയ ധാരയായി
എന്‍ വിരല്‍ തുമ്പിലുടെ അക്ഷരകൂട്ടിന്‍ കൂട്ടായിരിക്കണേ
ജീവിത സഖിയായി നിഴലായി എന്‍ കവിതേ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “