ഒറ്റക്ക്

ഒറ്റക്ക്

ഇരിക്കുന്നു ഞാന്‍ എന്റെ
വഞ്ചി നിറഞ്ഞ ചിന്തയുമായി
സഞ്ചരിക്കുന്നു തടാകം
നിറഞ്ഞ സ്വപ്നവുമായി..!!

സംസാരിക്കുന്നു ഉള്ളിലുള്ള
ശബ്ദതായുമായി
കണ്ടെത്തുന്നു എന്റെ
മനസ്സിന്റെ അവസ്ഥകളെ
.
രാത്രിയുടെ നിശ്ചലതയില്‍
എന്റെ ആവിശ്യങ്ങളുടെ
തിരകളിലുടെ മുന്നേറുന്നു
തിരമാലകള്‍ താണ്ടി അറിയാ
തീരങ്ങള്‍ താണ്ടുന്നു

എന്നെ അറിയാന്‍
എന്നിലെ കാഴ്ച കാണാന്‍
ഉരിഞ്ഞെറിഞ്ഞു പുറം തോലുകള്‍
സത്യമറിയുന്നു

ബോധ്യമായി
ഞാന്‍ ഞാനാണ്
നീ ഞാനല്ല
നാമോന്നാണ്  .

ഇതാണ് ആനന്ദം
ഇതാണ് വിത്യാസം
ഓരോന്നിനും മണം വേറെ
മനോഹാരിത വേറെ

ഇത് നമ്മെ നയിക്കും
ഈ സത്യമായ ശാന്തി
ഇവ നമുക്ക് ഉള്ളിന്റെ ഉള്ളില്‍
ഏറെ പകര്‍ന്നു നല്‍കും പരമാനന്ദം
.
കണ്‍തിരിക്കു ഉള്ളിലേക്ക്
അകത്തെ ലോകത്തിലേക്ക്
ആഴത്തിലേക്ക് നിന്റെ
ഉള്ളിലേക്ക്

പുറം ലോകത്ത് എല്ലാം ശൂന്യം
നീ തന്നെ ലോകം
നീ താമസിക്കും പ്രതലം
എങ്ങിനെ നാം ശ്രിഷ്ടിക്കുന്ന
ചിന്തിക്കുന്ന ലോകം
നമ്മുടെ സ്വന്തം നിര്‍മ്മിതി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “