കുറും കവിതകൾ 527

കുറും  കവിതകൾ 527

ചവട്ടി മെതിച്ചു കൊണ്ട്
കയറിപോകുന്നുണ്ട്
പിടിതരാ ഓർമ്മകളായി മാറുന്നു ..!!

ചിറകൊടിഞ്ഞ
കിനാവുകളുമായി തേടുന്നു .
നെല്ലിൻ പാടത്ത് ശലഭം ..!!

ആകാശ ചരുവിൽ
താരാഹാരമണിഞ്ഞു .
കാഴ്ചയുമായി താമരശ്ശേരി ചുരം ..!!

പ്രകൃതി ഭംഗികൾക്ക്
വേലിക്കെട്ടുകൾ തീർക്കുന്നു
സ്വാർത്ഥത നിറഞ്ഞ ഇരുകാലികൾ  ...!!

മഞ്ഞു തുള്ളികളുടെ കുളിരിൽ
കടുകുപൂക്കൾ തലതാഴ്ത്തി
സൂര്യനെ കാത്തു നിന്നു ..!!

മകര മഞ്ഞിനെ വകഞ്ഞു
നാളെയെന്ന ചിന്തയുമായി
നടന്നു നീങ്ങുന്നയിന്ന്  ...


മഞ്ഞായാലും മഴയായാലും
തേടണം അന്നത്തിൻ വക .
ജീവിത യാത്ര..!!

പ്രതീക്ഷകളുടെ
പുലർവെട്ടം കണ്ണുകളിൽ
തണുവേറുന്ന പുഴയോരം ..!!

സമാന്തരത്തിൻ അരികിലുടെ
ജീവിതം തീർക്കുന്ന
ഉറക്കാത്ത പൊയിക്കാലുകൾ ..!!

സത്യമെന്ന പുലർവെട്ടം
നോവു കളെ അകറ്റുന്നു
നിഴൽ കാത്തു സുഖവും ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “