കുറും കവിതകള്‍ 506

കുറും കവിതകള്‍ 506

മരച്ചില്ലകള്‍ക്കിടയിലൂടെ
ഇരുളിന്റെ ഹൃദയത്തിലേക്ക്
നിലാവിന്റെ എത്തിനോട്ടം ..!!

വേലിയിറക്കത്തിന്‍തീരത്ത്‌
അസ്തമയ പ്രഭയില്‍
കൈകോര്‍ത്തു  പ്രണയം ..!!

ഇരുകൈ ഉയര്‍ത്തി ആകാശത്തേക്ക്
പ്രതിഷേധമറിയിക്കുന്നു
കോടാലിക്കെതിരെ

മഞ്ഞിന്‍ തുള്ളികളില്‍
തുള്ളി വരും മണിയൊച്ച .
ജീവിതത്തിന്‍ വിശപ്പുകള്‍ക്കായി..!!

മുക്കുറ്റിയില്‍
മൂളിയടുക്കുന്നു.
വസന്തചിറകുകള്‍ ..!!

ഊഴവും കാത്തു
ബന്ധനസ്ഥനായി കറിയാകാന്‍.
പുതുവത്സര ആഘോഷം ..!!


നിലാകാശത്തിന്‍ ചുവട്ടില്‍
ചിറകടിച്ചുയരുന്നു
പുതുവത്സര പുലരി ..!!

ആരുടെയോ
പ്രണയത്തിന്‍ ഇരകളായി .
ഇറുക്കപ്പെടുന്ന പൂക്കള്‍ ..!!

കാത്തിരിപ്പിന്‍
അവസാനം വന്നെത്തി
ആ ഹേമന്ത സുപ്രഭാതം ..!!

ഋതുഭേദങ്ങളുടെ
നിറമാറും ജീവിത
സൂക്ഷിപ്പുകാരന്‍ ഓന്ത് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “