എന്നെ മറന്നുവോ ..?!!

എന്നെ മറന്നുവോ ..?!!

ആനാദിയില്‍ ദൈവം
ഭൂമിയെ സൃഷ്ടിച്ചു
മലകളെ പുഴകളെ  സമുദ്രത്തെ
മരങ്ങളെ മൃഗങ്ങളെ
എന്നിട്ടും പ്രസന്നനാവാതെ
ഖിന്നനായി അവസാനം
എന്നെയും നിന്നെയുമീ
വസുന്ധരനിവാസത്തിലേക്കയച്ചു .!!

ആദിയില്‍ ഞാനും നീയും
പരസ്പ്പരം കണ്ടത് മുതല്‍
സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി
സൂര്യനെയും താരകങ്ങളെയും
ചന്ദ്രനേയും  കണ്ടു ഭാവിയായി കരുതി
അവയില്‍ നിന്നെ തേടിയിറങ്ങി..!!

ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു
പാട്ടുപാടി ആടി ചിരിച്ചും ഉല്ലസിച്ചും മുന്നേറി
എന്നാല്‍ ഇപ്പോള്‍ അതാ കാണ്മു നരച്ച മേഘങ്ങള്‍
ആ ദിനങ്ങളൊക്കെ മറഞ്ഞു മഴയും കാറ്റും
പ്രവചനാതീതമായി മാറി മറയുന്നു ..!!

എന്തെ സ്നേഹത്തിന്‍
ജ്വാലകള്‍ മരിക്കുന്നുവോ
നീ എന്നില്‍ നിന്നും അകലുന്നുവോ
എന്റെ കാഴ്ചകള്‍ ഒക്കെ മറയുമോ
നീ തിരിച്ചറിയുക എന്റെ കണ്ണുനീരിനെ
എവിടെ ഞാന്‍ കണ്ട സൂര്യതാരാണ്ഡലങ്ങള്‍
എല്ലാം അനാദിയില്‍ കണ്ട സ്നേഹം
സ്മൃതി മാത്രമാവുമോ ?

മിഴി തുറക്കു എന്നില്‍ കൃപചോരിയു
അതോ എന്റെ സ്നേഹം നീ
വേണ്ടാ എന്ന് കരുതുന്നുവോ ..?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “