കുറും കവിതകള്‍ 515

 കുറും കവിതകള്‍ 515


നിലാവ് വാതില്‍ക്കല്‍
ചങ്ങലയുടെ നിഴലുകള്‍
നിരങ്ങി  പാദങ്ങളിലിറങ്ങി ..!!

ഒറ്റയായി -
ഓരോന്നോരോന്നായി.
തീവണ്ടി ജാലകങ്ങള്‍ നീങ്ങി ..!!

പുതു മുകുളങ്ങള്‍
പമ്പ് നാവു നീട്ടി .
വായു രുചിച്ചു ..!!

അരുവി ഒഴുകി
പറയെ വലംവച്ചു.
ചതുരംഗം മേശമേല്‍ ..!!

വിദ്യാലയ മണി -
മാതളനാരങ്ങ ശിഖരങ്ങള്‍ .
നിലം തൂത്തു ..!!

കാലവര്‍ഷ സസ്യശ്യാമളത-
ഏതാനും തുള്ളികള്‍ .
ഇറ്റ്‌ വീണു കമഴ്ത്തിയ കലത്തില്‍..!!

മണല്‍ക്കാറ്റ്
മഴമണം .
എവിടെ നിന്നോ ആവോ ..!!

ഗ്രാമച്ചന്ത
കുട്ടിലെ തത്ത .
കൊത്തിയെടുത്തു ഭാഗ്യ ചീട്ട്..!!

വീടായ വീടാകെ
മണ്ണപ്പം വിതറി
പുതിയ ഷൂ..!!

ഈര്‍പ്പമുള്ള ചൂട് -
കറങ്ങുന്ന പങ്ക .
അവളുടെ ചുടു നിശ്വാസം കഴുത്തില്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “