''കാതരയായി ''

''കാതരയായി ''


നീപാടിയ ഗസലിന്‍
വീചിയിലറിയാതെ
കിനാക്കാണ്ട് മയങ്ങി

ഉണര്‍ന്നപ്പോള്‍
മാറ്റൊലികൊണ്ടു
വീണ്ടും  പരവശയായി

നിനക്കായി തേടി
താഴ്വാരകുളിരിലും
വെയിലുപെയ്യും മരുഭൂവിലും

നിലാവിന്‍
നിഴലുകള്‍ക്ക്
നിന്‍ ഗന്ധം

അറിഞ്ഞു നിന്‍ സാമീപ്യം
പൂവിലും കായിലും
കടല്‍ തീരങ്ങളിലും

മഴക്കായി കേഴും
വേഴാമ്പലിന്‍ പാട്ടിലും
മദന മനോഹര നൃത്തം

ചെയ്യും മയില്‍ പേടയിലും
ആകാശത്തു ഏഴു വര്‍ണ്ണം
വിരിയിച്ച മഴവില്ലിലും

അന്തിയുടെ ലഹരി ഉണര്‍ത്തും
ചഷകങ്ങള്‍ കുട്ടി മുട്ടും
അരണ്ട വെളിച്ചത്തില്‍

ഇല്ല ആവില്ല അവിടെ നിന്‍
സ്വരം ഞാന്‍ കേട്ടതായി
എന്റെ തോന്നലാകാം

ഇങ്ങിനെ അലയാന്‍
എന്നാല്‍ ആവില്ല
നിനക്കായി ഓരോ

കാലൊച്ചയും
കാതോര്‍ത്ത്
കാതരയായി  .....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “