Wednesday, January 6, 2016

അറിയിക്കുമോ നീ ..!!

അറിയിക്കുമോ നീ ..!!മനസ്സിന്റെ ആഴങ്ങളില്‍
നിഴല്‍ച്ചിത്രമെഴുതും  .
വിശപ്പിന്‍ നിറനിലാവേ...!!

കണ്ടുവോ നീയെന്‍
വിരഹത്തിന്‍ നോവ്‌
എഴുകടലിനുമപ്പുറത്ത്

അറിയുന്നുവോ
ഇപ്പുറത്തു കളിച്ചു
തളര്‍ന്നു മടിയിലേറി

നിന്നെക്കുറിച്ചു
ചോദിച്ചു കണ്ണടച്ചു
മെല്ലെ വഴുതുന്നു

സ്വപ്ന വര്‍ണ്ണങ്ങള്‍
പുഞ്ചിരിക്കുമൊരു
അമ്പിളി നിലാവിന്‍ മയക്കം..!!

ഉണരുമ്പോള്‍ എന്ത്
പറയേണം എന്നറിയാതെ
തീര്‍ക്കുന്നോരോ കടങ്കഥകള്‍ ..

എന്ന് നീ വന്നിടും
എന്നറിയാതെ ഞാന്‍
മരുവുന്നി മണ്‍കുടില്‍ ചാരത്തു

നിലാവേ നീ ഒന്ന്
അറിയിക്കുമോ
എന്‍ അഴലിന്‍ നോവുകള്‍ ...

No comments: