കുറും കവിതകള്‍ 504

കുറും കവിതകള്‍ 504


നിദ്രാവിഹീനരാവ്
ചതഞ്ഞരഞ്ഞ മുല്ലപൂ
ആദിരാത്രി ..!!

പുതപ്പിനുള്ളില്‍
വെളിച്ചം
വാട്ട്സ് അപ്പില്‍ പ്രണയം ..!!

തെരുവു വിളക്കുകള്‍
മിന്നി മിന്നി കത്തി .
ഇരുളില്‍  വവ്വാല്‍ ചിറകടിച്ചു ..!!

മൂടല്‍ മഞ്ഞ്
തണുത്ത കാറ്റ് .
മുറ്റം നിറയെ കരീലകള്‍ ..!!

ഒഴിഞ്ഞ തീരം
മഴനിറച്ചു
അവളുടെ പാദമുദ്രകളെ ..!!

വിളഞ്ഞ നെല്ലിന്‍ മണം
മെതിയന്ത്രങ്ങളുടെ  ശബ്ദം .
കാക്കകള്‍ ചുറ്റും പറന്നു ..!!

പൊടിമഞ്ഞ് തുവലുകളില്‍
മലങ്കാക്ക കാത്തിരുന്നു .
പുലരിവെട്ടത്തിനായി..!!

ഒരു ചില്ലയിലിരുന്നു
പരസ്പരം മിണ്ടാതെ.
കടവത്തു തോണിക്കാരന്റെ പാട്ട് ..!!

മുറ്റത്തു നിലാവു പരന്നു
വെള്ളാരം കല്ല്‌ തിളങ്ങി .
പ്രാവുകള്‍ കുറുകി ..!!

അഴലറിയാതെ
തൊടിയിലാകെ  പ്രണയം .
ലില്ലിപൂക്കള്‍ വിരിഞ്ഞു ..!!

മഴയെറ്റു നഞ്ഞു നിന്നു
വെള്ളപ്പുടവയുമായി
ഒരു കൊച്ചുമുല്ല ..!!

മിഴിയുണങ്ങാതെ
കാത്തിരുന്നു ഒറ്റകൊമ്പില്‍..
ശോക ഗാനം ..!!


ശിവരഞ്ജിനി
പാടാനൊരുങ്ങുന്നു .
ഒറ്റക്കൊരു കരിങ്കുയില്‍..!!

മറവിയുടെ
നെഞ്ചകത്തില്‍
പായല്‍ കുരിപ്പ്..!!

സന്ധ്യാനേരം
ജീവിത നോമ്പരങ്ങള്‍ക്ക്‌
അറുതി വരുത്തി മടക്കം ..!!

വഴിമുട്ടി നില്‍ക്കുന്ന
കാത്തിരിപ്പിന്‍ മൗനം.
വിശപ്പാണ് ശത്രു ...!!


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ