ഓര്‍മ്മയുടെ നഖക്ഷതങ്ങള്‍

ഓര്‍മ്മയുടെ നഖക്ഷതങ്ങള്‍




തീണ്ടാപ്പാടകലെ. നിര്‍ത്തുവാനാവില്ല
അഴലിന്‍ മരീചികയില്‍
നിറമാര്‍ന്ന സ്വപ്നത്തിന്‍ ഞെട്ടറ്റ പൂവിന്റെ
കണ്ണുനീര്‍ കയങ്ങളില്‍ ഒളിപ്പിച്ചു വെച്ച
മോഹത്തിന്‍ കുന്നിമണികള്‍ക്ക് ഏറെ
ചുവപ്പു ചാറിച്ച രക്തത്തിന്‍ ഗന്ധം
അകറ്റലുകളുടെ തേവാര പുരയുടെ ചരിപ്പില്‍
ആരും കാണാതെ ഒഴുക്കിയ കണ്ണുനീര്‍
വളര്‍ച്ചയുടെ തളര്‍ച്ച അറിയുന്നു


എത്ര അമ്പല്‍പൂ ഇറുത്തു തന്നു
കാര്‍മേഘം കാട്ടാതെ ഒളിപ്പിച്ചു
എത്താ കൊമ്പിലെ മാങ്ങകള്‍ എനിക്കായി
എറിഞ്ഞു വീഴ്ത്തി , ഇല്ല ഇനി എല്ലാം
ഓര്‍മ്മപ്പാടകലെ മാത്രം ഒരു ജലഛായചിത്രമായി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “