വാക്കുകളുടെ രജോനിവൃത്തി..!!

വാക്കുകളുടെ  രജോനിവൃത്തി..!!

ശോണമാം മുഖത്തോടെ
വിട ചൊല്ലിക്കൊണ്ടു.
ദിനകരന്‍ മറഞ്ഞു

രാവിന്റെ ആകാശം
നിറയെ നക്ഷത്രങ്ങള്‍ മൊട്ടിട്ടു
നോക്കിയ  ശാരദം പൂത്തു ..!!

മരച്ചില്ലകള്‍ക്കിടയിലൂടെ
ഇരുളിന്റെ ഹൃദയത്തിലേക്ക്
നിലാവിന്റെ എത്തിനോട്ടം പിന്നെ ..!!

ഇടക്ക് മേഘപ്പുതപ്പില്‍ കയറി ഒളിക്കുന്നു
നിലാവും ഒന്നുമറിയാത്തപോലെ
പുഞ്ചിരിച്ചുകൊണ്ടിരുന്നു

ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും കിടന്നു
മനസ് നിറയെ ചിന്തകള്‍

കുളിര്‍ എഴുനേല്‍പ്പിച്ചു
മുഖം കഴുകി ഇരുന്നു
കുളക്കരയിലെ കല്‍പ്പടവില്‍

എവിടെയാണ് സൂര്യാ
ഇന്നുനീ മറഞ്ഞുവോ
ധനുമാസ കുളിരിലായി

നിന്നെ കാത്തു ഏറെ
ഖിന്നരായി നില്‍പ്പു
സസ്യതാരാ ഗണളത്രയും

പ്രണയ പരവശരാം
കാന്തി മങ്ങി നില്‍പ്പതു
കണ്ടില്ലായെന്നു നാടിച്ചോ

എഴുതാനിരുന്നു
ഒന്നും ശരിയായില്ല
കടലാസുകള്‍ കീറിയെറിഞ്ഞു

ഇനി ഇതാവുമോ
വാക്കുകളുടെ
രജോനിവൃത്തി.

എഴുന്നേറ്റു  ലക്ഷ്യമില്ലാതെ
തോള്‍ സഞ്ചി തൂക്കി നടന്നു
തീവണ്ടി വിളിക്കുന്നുണ്ടായിരുന്നു ...!!







Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “