കുറും കവിതകള്‍ 522

കുറും കവിതകള്‍ 522

നാഴുരി നിലാവുപെയ്യുമെന്‍
മതിലകത്തായിരം സ്വപ്‌നങ്ങള്‍
നിശാഗന്ധിപൂത്തു ..!!

കരിങ്കാറു മൂടി
സൂര്യ ബിബം മറഞ്ഞു
കര്‍ക്കിടക പ്രഭാതം ..!!

പാലപ്പൂമണം വീശിയ കാറ്റ്
രാത്രിയുടെ സൗന്ദര്യമേറി.
ദൂരെ നേര്‍ത്ത കടലിരമ്പം ..!!

ഇടവപ്പാതി മേഘം പെറ്റു
മുറ്റത്തെ മാവില്‍
പുങ്കുലയില്‍ ഉണ്ണിമാങ്ങ ..!!

മരംകൊച്ചുന്ന  മകരം
മഞ്ഞുവീണു
മുറ്റം നിറയെ കരീല ..!!

മെഴുക്കിളക്കാന്‍
അന്തിവാനത്തുനിന്നും
കടലിലെക്കിറങ്ങുന്നു സൂര്യന്‍ ..!!

പാടത്തെനടത്തം കഴിഞ്ഞു
നുറുങ്ങരി കഞ്ഞിയും
ചുട്ടരച്ച ചമന്തിയുമിന്നുയൊര്‍മ്മ മാത്രം  ..!!

വീട്ടില്‍ ചെന്ന് കയറുമ്പോള്‍
പഞ്ചാരയിട്ട പുഞ്ചിരിപ്പാല്‍
തൊടിയില്‍ നിന്നും ഒരു ഇളങ്കാറ്റ്..!!

നിലം പറ്റി നീന്തുന്ന മുല്ല
മാനത്തു പുഞ്ചിരി മുഖം .
കിഴക്കന്‍ കാറ്റിനു കുളിര്..!!

അക്കരപിടിക്കാന്‍
ഇക്കരവിടേണ്ടി വരും
തോള്‍സഞ്ചി തൂക്കി തീര്‍ത്ഥാടനം..!!

കടല്‍ക്കരയിലെ
നിലാക്കാറ്റില്‍ മണലിനോടോപ്പ-
മുറങ്ങുന്ന കാല്‍പ്പാടുകള്‍ ...!!

ഒരുതിര മറുതിരയെ
വാരിപ്പുണര്‍ന്നു കരക്ക്ത്തു -
മ്പോഴേക്കും ഇണയകലുന്നു ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “