കുറും കവിതകള്‍ 518

കുറും കവിതകള്‍ 518


കരിയേറെ പിടിച്ചാലും
കെടാതെ കത്തുന്നുണ്ട്.
മനസ്സിലാഴന്ന ഭക്തി ..!!

പറന്നു അടുകുന്നു
വിതക്കാതെ കൊയ്യാന്‍.
ഭൂമിക്കു അവകാശികളെറെ ..!!


സ്വശ്ചന്ന  വായുവില്‍
ഇത്തിരെനേരമിരിക്കാന്‍
നഗരം വിട്ട്  ഇടം തേടാം..!!

ഓര്‍മ്മകളില്‍ തെളിയുന്നു .
വസന്തം  വിരിയിച്ച
നിന്‍ പുഞ്ചിരി ആമ്പലും ..!!

പോവാനൊരുങ്ങും സന്ധ്യയും
കാറ്റിന്റെ മര്‍മ്മരവും
എന്നില്‍ കവിതയുണര്‍ത്തി ..!!


കാലത്തിന്റെ  കുത്തൊഴുക്കില്‍
ആഴങ്ങള്‍ തീടുന്നു വേരുകള്‍ ..
ജല യുദ്ധത്തിനായി ഒരുങ്ങുന്നു ലോകം..!!


നിലവിളക്കിന്‍ ശോഭയില്‍
കുന്നിക്കുരു തിളക്കം .
മനസ്സില്‍ പ്രണയത്തിന്‍ ഓര്‍മ്മ ..!!

 നീലാകാശം നോക്കി
ഒറ്റക്കൊരു  ചൂളമരം .
വിരഹത്തിന്‍ നോവ്‌ ..!!

ആശ്രമ നിശബ്ദതയില്‍
ഒരു തിരക്കും കൂടാതെ
അണ്ണാരകണ്ണന്‍ നെല്ല് കൊറിച്ചു ..!!

മഞ്ഞില്‍
മറഞ്ഞു  മലകള്‍
അമ്പലമണി മുഴങ്ങി ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ