ശരീരത്തിനു എന്തറിയാം - (സ്വാതന്ത്ര പരിഭാഷ Tishani Doshi യുടെ WHATS THE BODY KNOWS)

ശരീരത്തിനുയെന്തറിയാം - (സ്വാതന്ത്ര പരിഭാഷ Tishani Doshi യുടെ WHATS THE BODY KNOWS)



ഇരുളടഞ്ഞ മുറിയില്‍ ശരീരം നൃത്തം  വെക്കുന്നു
തിരിഞ്ഞും മറിഞ്ഞും ഉള്ളില്‍ നിന്നും പുറത്തേക്ക്
വെളിച്ചത്താല്‍ ത്വക്കിന്റെ നിറം മങ്ങി.
അസ്ഥിയുടെ ഭിത്തിയുടെ  നിഴലോളം തെന്നി മായുന്നു
സ്വപ്നങ്ങളുടെ അപമാനമുണ്ടാക്കുന്ന കാഴ്ചകളാല്‍
കരയുകയും ഞരങ്ങുകയും തുടങ്ങുന്നു

ഇതു വറും  ഒഴുക്ക് മാത്രം ,
ശരീരം അതിന്റെ സ്ഥായിയായ ഭാവത്തിലേക്കു മടങ്ങുന്നു
ചലിക്കുന്നു ഒരിടത്ത് നിന്നും മറ്റൊന്നിലേക്കു
സ്വയം പറന്നകലാന്‍ ശ്രമിക്കുന്നു ദേഹം
തിരയുന്നു ഒളിക്കുവാന്‍ മറക്കായി മരവുരി
പരോക്ഷസൂചന നല്‍കുന്നു സാധാരണമെന്ന പോല്‍

ഒരു പക്ഷെ എല്ലുകളില്‍ ഉണരുന്നുവോ സമുദ്രം
വെളുത്ത ഇണ പക്ഷിപോലെ ആകാശ വെണ്മയില്‍
പറന്നുയരുന്നു സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക്
ഓര്‍മ്മകളുടെ വിടവുനികത്തുന്നു , മാറ്റൊലികൊണ്ട്
വരിഞ്ഞു മുറുക്കുന്നു നട്ടെല്ലിനോടോപ്പം ഞരമ്പുകളെ
അല്‍പ്പം ചിറകിന്‍ തുവലുകളുടെ ക്ഷതമേറ്റു

ദേഹം ശേഖരിച്ചു ഇളകുന്ന അവയവങ്ങളെ
പാളികളാല്‍ ചേര്‍ത്തു വക്കുന്ന പ്രവണത
ഘനമേറും ജലകണങ്ങളാല്‍ രൂടമൂലമാക്കുന്നു
കുനിക്കുന്നു ചുവടുകളില്‍ ചുഴന്നു പോകാതെ
ഇങ്ങനെയാണ്  ലോകം പ്രതികരിക്കുന്നതും സ്വയം
എങ്ങിനയോ ദൂരത്തു ആകാശം ഭൂമിയെ കാണുംപോലെ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “