കുറും കവിതകള്‍ 517

കുറും കവിതകള്‍ 517

ഓലപ്പീലികള്‍
വിടര്‍ന്നാടുന്നു  കാറ്റില്‍.
നിഴല്‍ ചിത്രമായി പ്രതിഫലനം .!!


മിഴിനട്ടെന്‍ അജ്ഞതയുടെ
അന്തകരണങ്ങളിലെവിടെയോ
ഒളിവീശി അസ്തമയ സൂര്യന്‍ ..!!

ആകാശവും തിരയും തീരവും
തമ്മില്‍ കലഹമോ ?!
മുഖമാകെ ചുമന്നു തുടുത്തു ...!!


കണം കാലോളം
പുഴ വരണ്ടു.
മണല്‍ സാക്ഷി ..!!

പുലര്‍കാല ശോഭയില്‍
ഭാവിയിലേക്കുള്ള
ചുവടുവെപ്പ്‌  ..!!

ഉന്നം അന്നത്തിന്‍
മുന്നം തേടി.
പറന്നു നിരയായി ..!!

മൂന്നു നേരത്തിനു
ഉള്ള ശ്വാസങ്ങള്‍ക്കായി
ഭക്തിയുടെ മറുകരതേടി  ..!!

 അന്തിയുടെ ലഹരി ഉണര്‍ത്തും
ചഷകങ്ങള്‍ കുട്ടി മുട്ടി
അരണ്ട വെളിച്ചത്തില്‍ നീയും ...!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “