നാം

നാം

ഇരുളാര്‍ന്ന രാത്രി
ഞെട്ടിക്കുന്ന നിശബ്ദത
ഹൃദയമിടിച്ചു

വളഞ്ഞ പാത
നിലാവ് പെയ്യ്തു
കാല്‍പ്പാടുകള്‍

ശ്വാസ തടസ്സം
നിലച്ച സമയം
ചടുലമായ വലി

ചുണ്ടുകള്‍ കൂട്ടി മുട്ടി
കണ്ണുകള്‍ ഉരുകി
മധുരമുള്ള അങ്കുരം

ഉയര്‍ന്ന മലനിര
ആഗ്രഹങ്ങള്‍ ഏറി
ആഴങ്ങളിലേക്ക് ഇറങ്ങി

മൗനം വിലപിച്ചു
ശൂന്യത വിതുമ്പി
ഒന്നുമില്ലാത്ത മോഹം

കുഴച്ച മാംസ്യം
ഞെരുങ്ങിയ ഞരമ്പുകള്‍
ദാഹിക്കുന്ന നിലവിളി

നിശബ്ദത വീണ്ടും പാടി
ആനന്ദ കണ്ണുനീര്‍
വരണ്ട തൊണ്ട

വിടവുകള്‍ നിറഞ്ഞു
ആഗ്രഹങ്ങളുടെ ആവിശ്യം
പരസ്പരം ഉരുകി

എന്നെ നിറച്ചു
നിന്നയും നിറച്ചു
തൃപ്തിയടഞ്ഞു നാം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “