കുറും കവിതകള്‍ 507

കുറും കവിതകള്‍ 507


മുറ്റത്തു   മിഴിയുണര്‍ത്തും
മോഹത്തിന്‍ മുല്ല മൊട്ടു .
പുലരി കാഴ്ച..!!

മഞ്ഞിന്‍ കാറ്റില്‍
മൂളുന്ന വിരഹം .
ഒറ്റക്കൊരു കൊമ്പിലെ തത്ത ..!!

രാവിന്‍ താരാട്ടുകേട്ടു
അമ്മിഞ്ഞപ്പാലിനായിക്കരഞ്ഞു
ഉണരാന്‍ ഒരുങ്ങുന്ന പുലരി ,,!!

ദുഃഖ കടലില്‍
മുങ്ങിത്താണ സന്ധ്യ.
വിളക്കണഞ്ഞു കരിന്തിരി ..!!

കല്ലായിപ്പുഴയോരത്തു
ചേക്കെറാനൊരുങ്ങുന്നു കിളികള്‍
എവിടെനിന്നോ  അത്തറിന്‍ മണം..!!

രാവിന്‍ വരവിനെ
സ്വാഗതം അറിയിച്ചു
മിഴി തെളിയിച്ചൊരു വിളക്ക്

കാത്തിയിരുന്നുയേറെ
ഗ്രീഷ്മ സന്ധ്യകളിലോര്‍മ്മയുടെ
വിരഹമഴക്കായി  ..!!

കരുമ്പിന്‍ കാലായില്‍
കദനനോവുതീര്‍ക്കുന്നു .
ലഹരിയുടെ സ്നേഹ തീരം ..!!

കടത്തുവള്ളം
കരയില്‍നിന്നുമകന്നു.
കിഴക്കന്‍ കാറ്റുവീശി ..!!

നീലവാനം നോക്കി
നീളുന്ന ശിഖരങ്ങള്‍


വേഴാമ്പല്‍ കേണു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “