എന്റെ പുലമ്പലുകള്‍ -68


എന്റെ പുലമ്പലുകള്‍ -68

.
ഞാനൊന്ന് തെല്ല് അമ്പരന്നു
ഇനി അടുത്ത നിമിഷങ്ങളില്‍
എന്ത് ചെയ്യണമെന്നറിയാതെ
മിഴിച്ചു  നിന്നു നീ നടന്നകന്നപ്പോള്‍ ,,!!

ഇപ്പോഴും ഞാന്‍ ഉറക്കെ ചിന്തിക്കുന്നു
ആ തെറ്റിദ്ധരിക്കപ്പെട്ട ദിനങ്ങളെ
ഞാനെന്തു ചെയ്യുതു എന്ന് കണ്ടില്ലല്ലോ
ഒരു വശം മാത്രമേ കണ്ടുള്ളുവല്ലോ നീ നടന്നകന്നപ്പോള്‍ ,,!!

ഇത് ശരി ആണോ മറ്റുള്ളവര്‍ക്ക്
കാതുകൊടുക്കാതെ ഒന്ന്
കടക്കണ്ണ്‍ എറിയാതെ
മറ്റുള്ളവരെന്തു കരുതുമെന്ന്
 നീ കടന്നകന്നപ്പോള്‍ ,,!!

നീ ഓര്‍ക്കുന്നുണ്ടാവുമോ ആവോ
നാം ചിലവിട്ട നിമിഷങ്ങള്‍
പരസ്പരം പങ്കിട്ട മൊഴികള്‍
അതെ ആ വാഗ്‌ദാനങ്ങള്‍ നല്‍കി
നീ കടന്നകന്നപ്പോള്‍ ,,!!

മേഘക്കുടിലുകള്‍ക്ക് കീഴേ നമ്മുടെ
നക്ഷത്രങ്ങള്‍ മിന്നുന്ന കൊട്ടാരത്തില്‍
ഇളം കാറ്റില്‍ പൊങ്ങി ഉയര്‍ന്നു
പര്‍വ്വതങ്ങളില്‍ ചുറ്റിത്തിരിഞ്ഞു
നീ കടന്നകന്നപ്പോള്‍ ,,!!
.
നമ്മുടെ ജീവിതത്തിനുയെത്രമേല്‍
പനിനീര്‍പ്പൂഗന്ധമുളളവയായിരുന്നു
എന്നിരുന്നാലും നാം അതിനെ
ഭ്രാന്തമെന്നു വിളിച്ചിരുന്നു അല്ലെ
നാം ഇരുവരും ആഗ്രഹിച്ചിരുന്നു
പരസ്പരം ഒന്നിച്ചു ഒന്നാവാനായ്
എങ്കിലും ഒറ്റക്കാക്കി നീ നടന്നകന്നല്ലേ .....!!

നിന്നിലെ നിമ്നോന്നതങ്ങളിൽ നിലാവായിമാറാൻ
എന്തായാലുമെനിക്ക് നീയാവണമതിനു
ഏതു ശുരകനേയോ  ചരകനെയോ
ശുശ്രുതനെയോ  കാണാനൊരുക്കമാണ്
നീ കടന്നകന്നപ്പോള്‍ ,,!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ