ഞാനോ നീയോ

ഞാനോ നീയോ

ഇത് ഞാനോ അതോ
നീ മാത്രമോ
ആരാണ് പ്രണയത്തില്‍

എന്നിരുന്നാലും നമുക്കിരുവര്‍ക്കും വേണ്ടത്
നടിക്കുന്നുണ്ട് നമ്മള്‍ അനുയോജ്യമായി
പരസ്പരം അപൂര്‍വമായേ കാണുന്നുള്ള് താനും

കഥകള്‍ പങ്കുവെക്കാനും
കദനങ്ങള്‍ പറയുവാനും
ഇരു ഹൃദയങ്ങള്‍ തമ്മില്‍ അറിയുവാനും

കഴിഞ്ഞ കാലങ്ങളുടെ കണ്ണുനീരും
കാലം തന്ന ഉണങ്ങാത്ത മുറിവുകളും
തിരിച്ചറിയുന്നു സത്യങ്ങള്‍ നാം

നാം പുലര്‍ത്തിയ പ്രതീക്ഷകള്‍
കൊണ്ട് നടന്ന സ്വപ്‌നങ്ങള്‍
ഇരുവരുടെയും ഓരോരോ സാമീപ്യങ്ങളും

സ്പര്‍ശങ്ങളും ഗന്ധങ്ങളും
തമ്മിലറിയാനും അടുക്കാനും
കാത്തിരുന്നു നാം ഏറെ നാള്‍

നമ്മുടെ മനസ്സോന്നൊഴിയാന്‍
നൊമ്പരങ്ങളെ മറക്കാന്‍
വേണ്ടിവന്നു അന്യഥാ 

നിന്നോടൊപ്പം കഴിയാന്‍ ഏറെ നാള്‍
അവിടെയാണ് എന്‍ നിലനില്‍പ്പെന്നു
ഞാനോ നീയോ അത് നാമെന്നറിയുവാന്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “