പലിപ്ര കാവിലമ്മേ ..............
പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....
ദുര്‍ഗ്ഗയും നീയേ ലക്ഷ്മിയും നീയേ
സാരസത്തില്‍ വാഴും സരസ്വതിയും നീയേ
പാപ താപങ്ങളകറ്റി സല്‍ഗതി ഏകണേ
സച്ചിന്മയി ദേവി .....
പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....
കദനങ്ങളകലാന്‍ നിന്‍ തിരു സന്നിധിയില്‍ ശരണം ..
കരുണാമയി കാത്തുകൊള്ളണമേ
മമ ദേവതേ പലിപ്ര കാവിലമ്മേ
പലിപ്രകാവില്‍ അമരും പരമേശ്വരി
പല പല ജന്മദുഃഖ നിവാരിണി
പവിത്ര കാരിണി പരദേവതേ നിന്‍
പാദാരവിന്ദങ്ങളില്‍ എന്‍ പുഷ്പാഞ്ജലി .....
ഭക്തി ഗാന ആല്‍ബം: ശരണം ശ്രീ അബികേ
ദേവി ഭക്തി ഗാനങ്ങള്‍
നിര്‍മ്മാണം,ആലാപനം,സംഗീത സംവിധാനം : Dr. ജീ മധുസുഥന്‍
(mind power meditation research foundation kaviyoor thiruvalla 689582 )
ഈ ഗാനത്തിന്‍ രചന : ജീ ആര്‍ കവിയൂര്‍
ഓര്‍കസ്റ്റേഷന്‍ : രാജ് കവിയൂര്‍
audio release on 5.11.2016
Comments