എന്റെ പുലമ്പലുകള്‍ 64
എന്റെ പുലമ്പലുകള്‍ 64
രാവിനും ഇരുളിനും
തമ്മില്‍ തര്‍ക്കം.
മദ്ധ്യസ്ഥതയുമായ് അമ്പിളി ..!!
നിഴല്‍ മാഞ്ഞിട്ടുമെന്തേ
ഉറക്കം മാത്രം വന്നില്ല
തിരണ്ടു നനവുമായ് കവിത
എപ്പോഴൊക്കെ ഞാനെന്റെ
നൊമ്പരങ്ങള്‍ ഒപ്പം കളവു പറഞ്ഞു
അപ്പോഴൊക്കെ എന്‍
കണ്ണുനീര്‍ എന്നെ നോക്കി ചിരിച്ചു
ആനന്ദത്തോടൊപ്പം
ആഗ്രഹങ്ങള്‍ പൊട്ടി ചിതറിയോ
അപ്പോള്‍ നൊമ്പരത്തോടൊപ്പം
കൂട്ടായി വന്നു മൗനം...!!
വന്നു പ്രച്ഛന്ന വേഷവുമായ്
ചിരിയൊന്നു ചുണ്ടില്‍
ഹൃദയം നോവുന്നുണ്ടായിരുന്നു
ആരുമറിയാതെ കണ്ണുകളതു
പെയ്തു തീര്‍ത്തു ..!!
Comments
നന്നായി വരികള്‍
ആശംസകള്‍