ഋതുശോഭ ....(ഗസല്‍ )
ഋതുശോഭ ....(ഗസല്‍ )
നിൻ പദചലനം കാത്തു കഴിയും
നിര്‍നിദ്രരാവുകള്‍ക്കു നിലാകുളിര്‍
മുകിലുകള്‍ തീര്‍ക്കുന്ന നിഴലുകൾക്കെന്തേ
മേഘമല്ലാറിന്റെ ശ്രുതി മധുരം .......
നിൻ പദചലനം കാത്തു കഴിയും
നിര്‍നിദ്രരാവുകള്‍ക്കു നിലാകുളിര്‍
മുകിലുകള്‍ തീര്‍ക്കുന്ന നിഴലുകൾക്കെന്തേ
മേഘമല്ലാറിന്റെ ശ്രുതി മധുരം .......
പുല്‍കിയകലും തെന്നലുകളെന്നോടു
വറ്റിയ പുഴയുടെ പ്രണയനോവുകള്‍ ചൊല്ലി
ആ കഥയിലും നിന്‍ ഓര്‍മ്മകളുടെ
തീരാത്തൊരു വസന്തമുണ്ടായിരുന്നു ......
എന്നെ മറന്നെല്ലാം മറക്കുന്നു
രാവിന്‍ മൗനമുടക്കുന്ന ബാസുരി
നിന്‍ മൊഴികേട്ട് മയങ്ങും രാവുകള്‍ക്ക്
മായികമാമൊരു ഋതുശോഭ ..............
എത്ര പാടിയാലും തീരാത്തോരു
അനുരാഗമാലികതീര്‍ക്കുന്നു നിന്‍
അധര ചഷങ്ങളിലെ ഗസല്‍ ലഹരി
പ്രിയേ നിന്‍ അധര ചഷകങ്ങളിലെ ഗസല്‍ ലഹരി ......
ജീ ആര്‍ കവിയൂര്‍
20-11-2016
വറ്റിയ പുഴയുടെ പ്രണയനോവുകള്‍ ചൊല്ലി
ആ കഥയിലും നിന്‍ ഓര്‍മ്മകളുടെ
തീരാത്തൊരു വസന്തമുണ്ടായിരുന്നു ......
എന്നെ മറന്നെല്ലാം മറക്കുന്നു
രാവിന്‍ മൗനമുടക്കുന്ന ബാസുരി
നിന്‍ മൊഴികേട്ട് മയങ്ങും രാവുകള്‍ക്ക്
മായികമാമൊരു ഋതുശോഭ ..............
എത്ര പാടിയാലും തീരാത്തോരു
അനുരാഗമാലികതീര്‍ക്കുന്നു നിന്‍
അധര ചഷങ്ങളിലെ ഗസല്‍ ലഹരി
പ്രിയേ നിന്‍ അധര ചഷകങ്ങളിലെ ഗസല്‍ ലഹരി ......
ജീ ആര്‍ കവിയൂര്‍
20-11-2016
Comments