എന്റെ പുലമ്പലുകള്‍ 61
എന്റെ പുലമ്പലുകള്‍ 61
ചിരിയുടെ ഉറവിടം എവിടെയാണോ ആവോ
ഉള്ളറകളില്‍ മിടിക്കും ഹൃദയത്തിന്‍ സമ്മാനമോ
ആവോ ആര്‍ക്കറിയാം എങ്കിലും ഒന്നുമറിയാതെ
നാം ചിരിച്ചുകൊണ്ടേ ഇരിക്കുന്നു വേണ്ടും വീണ്ടും
എപ്പോഴാണെന്നറിയില്ല ഈ ചിരി പെട്ടെന്ന്
കരച്ചിലാവുക പിന്നെ കരയിപ്പിക്കലാവുക
ജനിച്ചപ്പോള്‍ മുതല്‍ ചിരിക്കുകയാണ്
ചിരിപ്പിക്കാന്‍ ശ്രമിക്കലാണ് എല്ലാം
തോന്നലുകള്‍ മാത്രം മനസ്സറിഞ്ഞു
ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയി അല്ലെ
അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും
അഭിനയിക്കുകയാണോ എന്ന്
തോന്നിപ്പോകുന്നു അതോ വെറും
തോന്നലോ ഈ അടക്കാന്‍ കഴിയാത്ത
ചിലരാല്‍ തൂവലാല്‍ തുടച്ചു കളയപ്പെടുന്നു
ഞാന്‍ പുറമേ ചിരിക്കയും അകമേ കരയുകയുമാണ്
ആയസ്സിനു ദയിര്‍ഘം ഉണ്ടാവുമെന്ന്
ചിരിച്ചുകൊണ്ട് പറയും എങ്കിലും
കാര്യത്തോടടുക്കുമ്പോള്‍ ചിരി മായുന്നല്ലോ
ഇനി ശ്രമിക്കാം ചിരിനില നിര്‍ത്താന്‍
അതിനുള്ള കാലാവസ്ഥ തുടര്‍ന്നു കൊണ്ടുപോകാന്‍
ഇനി ഏറെ ചിരിച്ചാല്‍ കാത്തിരിപ്പുണ്ട്
കൂച്ചുവിലങ്ങിടാന്‍ ചിരികളെ സൂക്ഷിക്കുക
ഇല്ലെങ്കില്‍ ഭവിഷത്തുക്കളെ നേരിടുക ചിരിയോടെ
ചിരിയുടെ ഉറവിടം എവിടെയാണോ ആവോ
ഉള്ളറകളില്‍ മിടിക്കും ഹൃദയത്തിന്‍ സമ്മാനമോ
ആവോ ആര്‍ക്കറിയാം എങ്കിലും ഒന്നുമറിയാതെ
നാം ചിരിച്ചുകൊണ്ടേ ഇരിക്കുന്നു വേണ്ടും വീണ്ടും
എപ്പോഴാണെന്നറിയില്ല ഈ ചിരി പെട്ടെന്ന്
കരച്ചിലാവുക പിന്നെ കരയിപ്പിക്കലാവുക
ജനിച്ചപ്പോള്‍ മുതല്‍ ചിരിക്കുകയാണ്
ചിരിപ്പിക്കാന്‍ ശ്രമിക്കലാണ് എല്ലാം
തോന്നലുകള്‍ മാത്രം മനസ്സറിഞ്ഞു
ചിരിച്ചിട്ട് നാളുകള്‍ ഏറെ ആയി അല്ലെ
അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും
അഭിനയിക്കുകയാണോ എന്ന്
തോന്നിപ്പോകുന്നു അതോ വെറും
തോന്നലോ ഈ അടക്കാന്‍ കഴിയാത്ത
ചിലരാല്‍ തൂവലാല്‍ തുടച്ചു കളയപ്പെടുന്നു
ഞാന്‍ പുറമേ ചിരിക്കയും അകമേ കരയുകയുമാണ്
ആയസ്സിനു ദയിര്‍ഘം ഉണ്ടാവുമെന്ന്
ചിരിച്ചുകൊണ്ട് പറയും എങ്കിലും
കാര്യത്തോടടുക്കുമ്പോള്‍ ചിരി മായുന്നല്ലോ
ഇനി ശ്രമിക്കാം ചിരിനില നിര്‍ത്താന്‍
അതിനുള്ള കാലാവസ്ഥ തുടര്‍ന്നു കൊണ്ടുപോകാന്‍
ഇനി ഏറെ ചിരിച്ചാല്‍ കാത്തിരിപ്പുണ്ട്
കൂച്ചുവിലങ്ങിടാന്‍ ചിരികളെ സൂക്ഷിക്കുക
ഇല്ലെങ്കില്‍ ഭവിഷത്തുക്കളെ നേരിടുക ചിരിയോടെ
Comments
കണ്ടിട്ട് ചിരിക്കാതെ പോയാല്‍ പിണക്കം ഉറപ്പ്!!!
ആശംസകള്‍ സാര്‍