ജീവിത വഴിയില്‍

ജീവിത വഴിയില്‍


ജനതിജന്മ ക്ലേശം സുഖം
ഉദ്യോജനകമിതു  ജീവിതം
ഇന്നലെ ഒഴിയേണ്ടി വന്നു
കുപ്പായം തേടണമിനി
പുതിയ മേച്ചില്‍ പുറങ്ങള്‍

ചില്ലകളില്‍ നിന്നും ചില്ലകള്‍
തണ്ണീര്‍ തടങ്ങള്‍ എത്രനാള്‍
മരീചികളില്‍ ചെന്ന് ആശ്വാസം
തേടുമുന്‍പേ ഋതുഭേദങ്ങളുടെ
തലോടലുമായി മുന്നേറും
ദേശാടനക്കരനല്ലോ

കൊണ്ട് വന്നില്ല ഒന്നുമേ കൊണ്ട്
പോകുകയില്ലയെന്നറിയുകിലും
പിറന്നു വീണൊരു പിച്ചപത്രത്തിന്റെയും
അതിനു ചുവട്ടിലെ വിശപ്പിനേയും
അത് തീര്‍ത്ത കടമകളെയും പുലര്‍ത്തണം
പഞ്ചഭൂതകുപ്പായം വിടും വരേക്കും

ഉള്ളവനും ഇല്ലാത്തവന്റെയും
ഉയരാത്ത രേഖകളെ  പറ്റി
തുപ്പല്‍ മഴ പെയ്യിചിട്ട് കാര്യമില്ലല്ലോ
എല്ലാം സംഭവാമി യുഗേ യുഗേ എന്ന്
ഓതിയത് എത്ര ശരി എന്ന് എന്റെ മതം..... .



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ